Description
കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 കേരള നിയമസഭ പാസാക്കിയിട്ട് ഒരു വ്യാഴവട്ടം കഴിഞ്ഞിരിക്കുന്നു. ഒരു പൊതു അധികാര കേന്ദ്രത്തില്‍ നിന്ന് ആര്‍ജിക്കാവുന്ന സേവനം തേടാന്‍ ഈ നിയമം കേരളജനതയെ പ്രാപ്തരാക്കുകയും ഗവണ്മെന്റിനെയും, പൊതു സേവകരെയും ബാധ്യതപ്പെടുത്തുകയും ഉത്തരവാദിത്തപെടുത്തുകയും ചെയ്യുന്നു. സമൂഹത്തില്‍ നിന്ന് അഴിമതി തുടച്ചു നീക്കുന്നതിനുള്ള ഒരു ഉപകരണമായി സേവനാവകാശ നിയമം ഓരോ സംസ്ഥാനങ്ങളിലും മാറിയിരിക്കുന്നു. നിലവിലുള്ള പല പുസ്തകങ്ങളിലും ലഭ്യമല്ലാത്ത അപേക്ഷ, അപ്പീല്‍ മാതൃകകള്‍ ഉള്‍കൊള്ളിച്ചുള്ള ഈ സേവനാവകാശ നിയമ പുസ്തകം എല്ലാവര്ക്കും പ്രയോജനപ്പെടും. ഈ പുസ്തകം തയ്യാറാക്കിയത് കേരളത്തിലെ പ്രശസ്ത അഭിഭാഷകനായ അഡ്വ. ബിനീഷ്.പി.ചാക്കോയാണ്.
Paperback : 170 pages
Language : Malayalam